സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗവ പോളിടെക്നിക്ക് കോളേജിലെ ഫോറസ്ട്രി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പി.എന്‍ വികാസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി രാജു, രോഹിണി സുരേഷ്, ചിത്ര സെബാസ്റ്റ്യന്‍, കെ.കെ സുരേഷ്, എം.ടി ആസിഫ്, പി.കെ ഷൈജു എന്നിവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







