ശ്രേയസ് നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ക്യാൻസർ രോഗ ബോധവൽക്കരണവും,സ്ത്രീ രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. അധ്യക്ഷത വഹിച്ചു. പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോക്ടർ പ്രീജേഷ് ജനാർദ്ദനൻ, ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ വാണിശ്രീ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ ദേവ്,സെലീന സാബു, ജിഷ സുരേഷ് എന്നിവർ സംസാരിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്