കെ.എസ്.ഇ.ബി സൗര സബ്‌സിഡി പദ്ധതിക്ക് മാര്‍ച്ച് വരെ അപേക്ഷിക്കാം. 40 ശതമാനം സബ്‌സിഡിയോടുകൂടിയാണ് പുരപ്പുറത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബിയുടെ ഇ കിരണ്‍ പോര്‍ട്ടല്‍ വഴിയാണ് പദ്ധതിക്കുള്ള രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരുമാസത്തിനുള്ളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് നല്‍കും. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക. ഫോണ്‍: 9388578844.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്