പുൽപ്പള്ളി: പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക്
ഗുരുതര പരിക്ക്. കാരേരിക്കുന്ന് കോളനിയിലെ ശരത്തിന് (15) ഗുരുതരമായി പരിക്കേറ്റത്. പുൽപ്പള്ളി വിജയ ഹയർസെക്കണ്ടറി സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. ശരത്തിനെ ആന 2 തവണ തുമ്പികൈ കൊണ്ട് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡി: കോളേജിൽ പ്രവേശിപ്പിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര് ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര് ഏഴിന് കണ്ണൂര് കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില് മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്ക്ക്