മാനന്തവാടി: ജനുവരി 30 ന് കൽപറ്റയിലെത്തുന്ന കെ.എ.ടി.എഫ് അവകാശ സംരക്ഷണ ജാഥയ്ക്ക് വൻ സ്വീകരണം നൽകാൻ മാനന്തവാടി സബ് ജില്ല കമ്മിറ്റി തീരുമാനിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എ.ടി.എഫ് സംസ്ഥാന സമിതി നടത്തുന്ന ജാഥ കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്താണ് സമാപിക്കുക. ജനുവരി 30 ന് രാവിലെ 8 മണിക്ക് കൽപ്പറ്റയിൽ നടക്കുന്ന വിവിധ സംഘടനപ്രതിനിധി സംഗമവും വൻ ആവേശത്തിലാണ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.കെ.എ.ടി എഫ് സംസ്ഥാന വനിത വിംഗ് സെക്രട്ടറി നസ്രിൻ.ടി ഉദ്ഘാടനം ചെയ്തു. സുബൈർ ഗദ്ദാഫി അധ്യക്ഷത വഹിച്ചു. ഷിഹാബ് മാളിയേക്കൽ, യൂനുസ്.ഇ, ജലീൽ.എം മുഹമ്മദലി വാളാട് എന്നിവർ സംസാരിച്ചു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്