അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി കെ. ദേവകി ചുമതലയേറ്റു. സുല്‍ത്താന്‍ ബത്തേരി സ്പെഷ്യല്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മലപ്പുറം കളക്ട്രേറ്റ് എച്ച്.എസ്, ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ തഹസില്‍ദാറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിനിയാണ്. മാതാവ് ശാരദ, ഭര്‍ത്താവ് കെ.ബാബു (റിട്ട.അധ്യാപകന്‍), മക്കള്‍: അനന്തകൃഷ്ണന്‍, ആദിത്യന്‍.കെ. ബാബു.

സ്പോട്ട് അഡ്മിഷന്
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്