ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഷിക ജൈവവൈവിധ്യ മേളയും കാലാവസ്ഥ ഉച്ചകോടി ‘ജാത്തിരെ’ വിത്ത്, മണ്ണ്, കാലാവസ്ഥ: നമുക്കും നാളേക്കും കാര്‍ഷിക ജൈവവൈവിധ്യ പ്രദര്‍ശന മേളക്ക് ലോഗോ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 4 നകം wyddcksbb@gmail.com ല്‍ ലോഗോ അയക്കണം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പുരസ്‌കാരം നല്‍കും. മേളയുടെ ഭാഗമായി ഒരുക്കുന്ന സ്റ്റാളുകള്‍, വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഫുഡ് കോര്‍ട്ടുകള്‍ എന്നിവ ഒരുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 10 നകം wyddcksbb@gmail.com ലോ 995346470, 9747714157 നമ്പറുകളിലോ അറിയിക്കണം.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







