അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത മീനങ്ങാടി, മുട്ടില്‍ ഗ്രാമ പഞ്ചായത്തുകളിലെ മൈലമ്പാടി, മുട്ടില്‍ 2 അക്ഷയ കേന്ദ്രങ്ങളിലേക്ക് പ്രീ ഡിഗ്രി/ പ്ലസ് ടു അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളളവര്‍ ഫെബ്രുവരി 17 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രായപരിധി 18 നും 50 നും മദ്ധ്യേ. അപേക്ഷയോടൊപ്പം ഡയറക്ടര്‍, അക്ഷയ തിരുവനന്തപുരത്ത് മാറാവുന്ന 750/ രൂപയുടെ ഡിഡി നല്‍കണം. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റ് ഔട്ട്, മറ്റ് അനുബന്ധ രേഖകള്‍ ഫെബ്രുവരി 26 നകം അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ തപാലായോ നേരിട്ടോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ http://www.akshaya.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 04936 206265.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







