സംസ്ഥാന യുവജന കമ്മീഷന്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി അങ്കണവാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക അധ്യക്ഷയായി. ജനറല്‍, ഇ.എന്‍.ടി, നേത്ര വിഭാഗങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.
കമ്മിഷന്‍ അംഗം കെ.റഫീഖ്, പി.എം നാസര്‍, ദീപാ രാജന്‍, ബിനു, ഡോക്ടര്‍ തീര്‍ത്ഥ, ജ്യോതി, പി.ജംഷീദ്, ജെറീഷ്, ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







