വെറും 39,949 രൂപയ്ക്ക് ഐഫോൺ 15; ഫ്ലിപ്പ്കാർട്ടിൽ വമ്പൻ ഓഫർ

എന്നെങ്കിലും ഒരിക്കൽ ഒരു ഐഫോൺ സ്വന്തമായി വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടായിരിക്കും. അത്തരക്കാർക്ക് ഇതാ ഒരു സന്തോഷവാർത്ത. 72,999 രൂപ വിലയുള്ള ഐഫോൺ 15 ഇപ്പോൾ വെറും 39,949 രൂപയ്ക്ക് ഇപ്പോൾ ഫ്ളിപ്കാർട്ടിൽ നിന്നും ലഭിക്കും. വലന്റൈൻസ് ഡേ പ്രമാണിച്ച് ഫ്ളിപ്കാർട്ട് ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ഡേയ്സ് (Big Bachat Days) സെയിലിനോട് അനുബന്ധിച്ചാണ് ഈ ഓഫർ. ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രിയപ്പെട്ടവർക്ക് ഐഫോൺ സമ്മാനിക്കാൻ ആഗ്രഹം ഉള്ളവർക്കും ഇത് മികച്ച ഒരു അവസരം ആയിരിക്കും എന്ന് ചുരുക്കം.

എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. എച്ച്‍ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോളും ഐഫോൺ 14 എക്സ്ചേഞ്ച് ചെയ്യുമ്പോളും മാത്രമാണ് മേൽപറഞ്ഞ ഓഫർ ലഭ്യമാകുക. എച്ച്‌ഡിഎഫ്‌സി കാർഡ് ഉപയോഗിച്ച് 4000 രൂപ ഈ ഓഫർ പ്രമാണിച്ച് ലാഭിക്കാനാകും. അതായത്, എച്ച്‌ഡിഎഫ്‌സി കാർഡ് വഴി പേയ്മെന്റ് നടത്തിയാൽ 68,999 രൂപക്ക് ഫ്ളിപ്കാർട്ടിൽ നിന്നും ഐഫോൺ 15 ലഭിക്കും. നിങ്ങളുടെ പഴയ ഐഫോൺ 14 എക്‌സ്‌ചേഞ്ച് ചെയ്താൽ വില പിന്നെയും കുറയും. ഇങ്ങനെ ചെയ്താൽ 39,949 രൂപക്ക് വൻ വിലക്കുറവിൽ ഇപ്പോൾ ഫ്ളിപ്കാർട്ടിൽ നിന്നും ഐഫോൺ വാങ്ങാം.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ നിലയിൽ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. നിർമാണത്തിനു വേണ്ട പല ഘടകളും ഇറക്കുമതി ചെയ്യുന്നവയാണ്. ഇതിന് ഉയർന്ന ഇറക്കുമതി തീരുവയും നൽകുന്നുണ്ട്. ബേസിക് കസ്റ്റംസ് ഡ്യൂട്ടി 20 ശതമാനമാണ്. ഐഫോണിന് 18 ശതമാനം ജിഎസ്ടിയും ഉണ്ട്. വിതരണ ചെലവുകളും ചില്ലറ വ്യാപാരികളുടെ മാർജിനുകളും എല്ലാം ചേർത്താണ് അന്തിമ വില നിശ്ചയിക്കുന്നത്. അതിനാൽ ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ വിലയിൽ കാര്യമായ കുറവൊന്നുമില്ല. അതുകൊണ്ടു തന്നെ ഫ്ലിപ്കാർട്ടിലെ ഈ ഓഫർ പ്രയോജനപ്പെടുത്താൻ താത്പര്യം പ്രകടിപ്പിച്ച് പല ഐഫോൺ പ്രേമികളും രംഗത്തെത്താൻ സാധ്യതയുണ്ട്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.