സംസ്ഥാന യുവജന കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പാലാ സെന്റ് തോമസ് കോളേജിൽ ഫെബ്രുവരി 24 ന് നടക്കുന്ന തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾ, തൊഴിൽ ദാതാക്കൾ എന്നിവർ ksyc.kerala.gov.in ൽ അപേക്ഷിക്കണം. ഫോൺ:0471-2308630, 7907565474.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







