പുൽപ്പള്ളിയിലുണ്ടായ പ്രതിഷേധത്തിനിടെ വനംവകുപ്പ്
ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തതായി പരാതി. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യുട്ടി റെയ്ഞ്ചർ വി.ആർ ഷാജിയാണ് ചികിത്സയിലുള്ളത്. ശാരിരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഷാജിയെ പുൽപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സാർത്ഥം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പോളിന്റെ മൃതദേഹവുമായി കോഴിക്കോട് മെഡിക്കൽ കോ ളേജിൽ നിന്ന് ആംബുലൻസിനെ അനുഗമിച്ചെത്തിയ ഷാജിയുൾപ്പെ ടെയുള്ളവർ സഞ്ചരിച്ച വാഹനമാണ് പുൽപ്പള്ളി ടൗണിൽ വെച്ച് പ്രതി ഷേധക്കാർ തടയുകയും, വാഹനത്തിന് കേടുപാടുകൾ വരുത്തുക യും ചെയതത്. ഇതിനിടയിലാണ് ഷാജിയെ കയ്യേറ്റം ചെയ്‌താക്കി പരാതിയുള്ളത്.

സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,