പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന 4.0 യുടെ ഭാഗമായി മാനന്തവാടി അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ നൈപുണ്യ വികസന കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. എന്‍.എസ്.ഡി.സി സര്‍ട്ടിഫിക്കേഷനോടുകൂടിയ ഹാന്‍ഡ് എംബ്രോയ്ഡറര്‍, ഫിറ്റ്നസ് ട്രെയിനര്‍ എന്നീ കോഴ്സുകളിലേക്ക് 12ാം ക്ലാസ് യോഗ്യതയുള്ള 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് https://forms.gle/pEDJnkpjLaQh8FJZ6 ല്‍ അപേക്ഷിക്കാം. ഫോണ്‍ 7025347324, 7306159442

നഴ്‌സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍