വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.ടി(കാറ്റ.നമ്പര്‍ 195/2022), എച്ച്.എസ്.ടി (മലയാളം) ( കാറ്റ.നമ്പര്‍ 534/2022) തസ്തികകളിലേക്കുള്ള ഇന്റര്‍വ്യു ഫെബ്രുവരി 28നും ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഹിന്ദി)( കാറ്റ.മ്പര്‍ 625/2022,627/2022,628/2022) തസ്തികകളിലേക്കുള്ള ഇന്റര്‍വ്യു ഫെബ്രുവരി 29നും ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യു മെമ്മോയും ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കെ ഫോമും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി
കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ , സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക്