ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 ന് ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് 3 വരെ മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ മത്സരം നടക്കും. മലയാളം,ഇംഗ്ലീഷ് ഭാഷകളില്‍ ഉപന്യാസം തയ്യാറാക്കാം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ഫോണ്‍: 9447934157, 9349714000.

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി
കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ , സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക്