ഖരമാലിന്യ പരിപാലനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി മാനന്തവാടിയില്‍ രണ്ടാംഘട്ട സ്റ്റെയ്ക്ക്‌ഹോള്‍ഡര്‍ ആലോചനാ യോഗം സംഘടിപ്പിച്ചു. എട്ട് കോടിയോളം രൂപയാണ് പദ്ധതിയുടെ ഭാഗമായി വകയിരുത്തിയിരിത്തിയത്. ഉറവിട മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തുക, സാമൂഹികതലത്തില്‍ മാലിന്യപരിപാലന സംവിധാനങ്ങള്‍ ഒരുക്കുക, മാലിന്യത്തില്‍ നിന്നും വരുമാനം നേടുന്ന പദ്ധതികള്‍ വിഭാവനം ചെയ്യുക, സാനിട്ടറി- ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുക, തുടങ്ങി ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തി രൂപരേഖ തയ്യാറാക്കി. രണ്ടാംഘട്ടത്തില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് കരട് റിപ്പോര്‍ട്ട് നഗരസഭാ കൗണ്‍സിലില്‍ അനുമതിക്ക് നല്‍കും. ‘കേരള ഖരമാലിന്യ പരിപാലന പദ്ധതിയും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പാത്തുമ്മ ടീച്ചര്‍, കേരള ഖരമാലിന്യ പരിപാലന പദ്ധതി ഉദ്യോഗസ്ഥരായ കെ.ആര്‍ വിഗ്‌നേഷ്, ഡോ.സൂരജ് കെ.വി, റ്റി.ജെ ജൈസന്‍, ഡോ. അഭിഷേക്, ആനന്ദ്, ജനപ്രതിനിധികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ആശാ വര്‍ക്കർമാർ വിവിധ വകുപ്പുപ്രതിനിധികള്‍, മാലിന്യപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍