മീനങ്ങാടി ചെണ്ടക്കുനി പുത്തൻവീട്ടിൽ അബ്ദുൾ സലീം[52], അബ്ദുൾ സലാം (48), അബ്ദുൾ ഷെരീഫ് [44] എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്‌തത്. മീനങ്ങാടി ചെണ്ടക്കുനി സ്വദേശിയായ എം. അസീസിൻ്റെ പരാതിയിലാണ് നടപടി. 19.02.2024 തീയതി രാത്രിയാണ് സംഭവം. ഭാര്യയുമായി വഴക്കു ണ്ടാക്കിയതിന്റെ വിരോധത്തിലാണ് അക്രമമെന്ന് അസീസ് നൽകിയ പരാതിയിൽ പറയുന്നു. അസീസിനെ കമ്പിവടികൊ ണ്ടും ടയർ കൊണ്ടും പുറത്തും വലതുകൈ ഷോൾഡറിനും തലക്കും മൂക്കിനും ക്രൂരമായി മർദിച്ചു. വാരിയെല്ല് പൊട്ടി ഗുരുതര പരിക്കേറ്റ അസീസ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രി യിൽ ചികിത്സയിലാണ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







