പട്ടയ വിതരണം;429 പേർക്ക് ഭൂരേഖകൾ സ്വന്തമായി

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനവും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ റവന്യു വകുപ്പ് സംഘടിപ്പിച്ച പട്ടയമേളയിൽ ജില്ലയിലെ 429 പേര്‍ക്ക് ഭൂരേഖകള്‍ സ്വന്തമായി. എൽ.എ പട്ടയം 130, എൽ.ടി പട്ടയം 172, മിച്ചഭൂമി പട്ടയം 32, വനവകാശ രേഖ 95 എന്നിങ്ങനെയാണ് വിതരണം ചെയ്ത പട്ടയങ്ങൾ. ആറ് പട്ടയമേളകളിലായി ഇതുവരെ 4416 പട്ടയങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സർക്കാർ രൂപീകരിച്ച പട്ടയ അസംബ്ലി താലൂക്കുകളിൽ രണ്ട് ഘട്ടങ്ങളിലായി കൂടുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. പാരിസൺ എസ്റ്റേറ്റ് മിച്ച ഭൂമി ഏറ്റെടുത്ത് പട്ടയം നൽകൽ, തിരുനെല്ലി വില്ലേജിലെ നരിക്കൽ മിച്ച ഭൂമി കൈവശക്കാർക്ക് പട്ടയം നൽകൽ, അമ്പലവയൽ വില്ലേജിലെ ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ സ്കീമിൽ ഉൾപ്പെട്ട കൈവശക്കാർക്ക് പട്ടയം നൽകൽ, വുഡ് ലാൻ്റ് എസ്റ്റേറ്റ് എസ്ചീറ്റ് ഭൂമി ഏറ്റെടുത്ത് പതിച്ച് നൽകൽ എന്നീ പ്രശ്നങ്ങൾ പരിഹരിച്ചു.

എം.എൽഎമാരായ ഒ.ആർ കേളു, ടി.സിദ്ധീഖ്, കൽപ്പറ്റ നഗരസഭാ കൗൺസിലർ ടി മണി, ജില്ലാ കലക്ടർ ഡോ. രേണുരാജ്, എ.ഡി എം കെ. ദേവകി, സബ് കളക്ടർ മിസൽ സാഗർ ഭരത്, ഡെപ്യൂട്ടി കലക്ടർമാരായ മുഹമ്മദ് റഫീഖ്, എൻ.എം മെഹറലി, അനിതാ കുമാരി, എച്ച്.എസ് വി.കെ ഷാജി, തഹസിൽദാർമാരായ ആർ.എസ് സജി, സിത്താര, ടോമിച്ചൻ ആൻ്റണി, ജ്യോതി ലക്ഷ്മി, പി.ജെ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.