പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ കാപ്പുംകുന്ന് മുണ്ടകുറ്റി കുടുംബാരോഗ്യ കേന്ദ്ര പരിധിയിലെ പാലിയേറ്റിവ് ഹോം കെയർ പ്രവർത്തനങ്ങൾ കാര്യക്ഷമവും ഫലപ്രദവുമാക്കുന്ന തിൻ്റെ ഭാഗമായ പഴിഞ്ഞാറത്തറ സാംസ്ക്കാരിക നിലയത്തിൽ പരിശീലനം സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ സജിയുടെ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസില, മെമ്പർ ബിന്ദു എന്നിവർ പങ്കെടുത്തു.
കാപ്പുകുന്ന് പിഎച്സി ഡോക്ടർ ഷൗക്കീൻ,ഹോമിയോ ഡോക്ടർ അനിത,
പാലിയേറ്റീവ് ട്രയ്നർ,
പ്രവീൺ, പാലിയേറ്റിവ് സിസ്റ്റർ വിനിത, ഫിസിയോ തെറാപ്പിസ്റ്റ് റിയ തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു.
ആയുർവേദ യോഗ ട്രയ്നർ അയിഷ ഫെബിന, സിസ്റ്റർ ജിൻസി എന്നിവർ ഹോം കെയർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അമ്മദ് നടുക്കണ്ടി,മുകുന്ദൻ സി കെ, അബ്ദുൽഗഫൂർ,
സൂരജ് ജോസഫ്
എന്നിവർ നേതൃത്വം നൽകി
പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റി ചെയർമാൻ കെ.ടി. കുഞ്ഞബ്ദുള്ള സ്വഗതവും കൺവീനർ ജിജി ജോസഫ് നന്ദിയും പറഞ്ഞു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍