ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ആര്‍മി റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ താലൂക്ക് തലത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു. ഫെബ്രുവരി 27, 28 തിയതികളില്‍ വൈത്തിരി, ഫെബ്രുവരി 29 മാര്‍ച്ച് ഒന്ന് തിയതികളില്‍ മാനന്തവാടി, മാര്‍ച്ച് രണ്ട്, മൂന്ന് തിയതികളില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. യോഗ്യരായവര്‍ ഹെല്‍പ് ഡെസ്‌ക് മുഖേന അപേക്ഷിക്കണം. ഫോണ്‍: 9868937887, 0495 2382953, ഇ.മെയില്‍ -arocalicut67@gmail.com..

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







