മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂളിലെ ഒന്നാം ക്ലാസുകാരൻ
മുഹമ്മദ് അഹ്‌യാൻ തന്റെ ജന്മദിനത്തിന് സഹപാഠികൾക്കെല്ലാം മധുരവും
പഠനോപകരണങ്ങളും നൽകിയാണ് വ്യത്യസ്ത മാതൃകയായത്.നടമ്മൽ കേളോത്ത് അയ്യൂബിൻറെയും അഫ്നയുടെയും മകനാണ് അഹ്‌യാൻ.ഈ ഉദ്യമത്തെ
ഹെഡ്മാസ്റ്ററും അധ്യാപകരും
പ്രത്യേകം അഭിനന്ദിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍