ജില്ലാ കളക്ടറുടെ ഇന്റേണ്ഷിപ്പ് പ്രോഗ്രാമിലേക്ക് (ഡിസിഐപി) ബിരുദധാരികളില് നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹിക ക്ഷേമ പദ്ധതികളില് പ്രവര്ത്തിക്കാന് അവസരമൊരുക്കുകയാണ് ഇന്റേണ്ഷിപ്പ് പ്രോഗ്രാം. ജില്ലയുടെ വികസനത്തില് പ്രതിജ്ഞാബദ്ധരായ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവര് മാര്ച്ച് രണ്ടിനകം https://forms.gle/1re83K3FAjUyLP8QA ല് നല്കിയ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കണം. മൂന്ന് മാസമാണ് ഇന്റേണ്ഷിപ്പ് കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. കൂടുതല് വിവരങ്ങള്ക്ക് 7904205269 നമ്പറില് ബന്ധപ്പെടണം.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







