പനമരം : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ലഹരി വിരുദ്ധ സന്ദേശ ഷോർട്ട് ഫിലിം മത്സരത്തിൽ ജി.എച്ച്.എസ്.എസ് പനമരത്തിന്റെ ‘രക്ഷ’ മികച്ച ഷോർട്ട് ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശിഖ രാജൻ, മുഹമ്മദ് ഷെമിൽ എന്നിവരാണ് ഷോർട്ട് ഫിലിമിൽ അഭിനയിച്ചത്. ‘രക്ഷ’യുടെ പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.

അപേക്ഷ ക്ഷണിച്ചു
പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-