ആരോഗ്യകേരളം വയനാടിന് കീഴില്‍ വിവിധ അര്‍ബന്‍ പോളി ഡെന്റല്‍ ക്ലിനിക്കുകളില്‍ സൂപ്പര്‍ സ്പെഷ്യലിസ്റ്റുകളെ നിയമിക്കുന്നു. എം.ഡി.എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഫെബ്രുവരി 29 ന് ഉച്ചയ്ക്ക് 2 നകം dpmwyndhr@gmail.com ല്‍ അപേക്ഷിക്കണം. ഫോണ്‍: 04936 202771.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.