ദില്ലി: പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ മന്ത്രാലയം. കൊവിഡ് കാലത്ത് കൂട്ടിയ നിരക്കാണ് കുറച്ചത്. അതായത് കൊവിഡ് കാലത്തിന് മുൻപുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകളിലേക്ക് മടങ്ങി. ടിക്കറ്റ് നിരക്ക് 45 മുതൽ 50 ശതമാനം വരെ കുറയും. സ്ഥിരം യാത്രക്കാരെ സംബന്ധിച്ച് ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് ഉണ്ടായത്. പുതിയ ടിക്കറ്റ് നിരക്ക് ഉടൻ നിലവില്‍ വരും.

ചിരട്ടയ്ക്കും ‘ശുക്രദശ’: കിലോയ്ക്ക് 30 രൂപ വരെ!
തിരുവനന്തപുരം : തേങ്ങ,കൊപ്ര വിലയിലെ ഇടിയുമ്പോഴും ചിരട്ടയ്ക്ക് വൻ മാർക്കറ്റ്. പച്ചത്തേങ്ങ വില എണ്‍പത്തിരണ്ടില്‍ നിന്നും അറുപതും അൻപത്തിയഞ്ചും രൂപയിലേക്ക് ഇടിയുമ്പോഴും ഒരു കിലോ ചിരട്ടയ്ക്ക് 25 മുതല്‍ മുപ്പതു രൂപ വരെയാണ് ലഭിക്കുന്നത്.കിലോയ്ക്ക്







