സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, 200 യൂണിറ്റ് വൈദ്യുതി ഫ്രീ; തെലങ്കാനയിൽ മഹാലക്ഷ്മി, ഗൃഹജ്യോതി പദ്ധതി തുടങ്ങി

ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികൾ കൂടി നടപ്പിലാക്കി സംസ്ഥാന സർക്കാർ. സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയും നിലവിൽ വന്നു.

40 ലക്ഷം സ്ത്രീകള്‍ക്ക് മഹാലക്ഷ്മി സ്കീമിന്‍റെ ഗുണഫലം ലഭിക്കും. തെലങ്കാനയിലെ കോണ്‍ഗ്രസ് സർക്കാരിന്‍റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. വെള്ള റേഷൻ കാർഡ് ഉടമകള്‍ക്കാണ് ഗുണഫലം ലഭിക്കുക. ഡിസംബർ 28 നും ജനുവരി 6 നും ഇടയിൽ നടന്ന പ്രജാപാലനത്തിൽ അപേക്ഷ സമർപ്പിച്ചവർക്കാണ് റീഫില്ലിന് 500 രൂപ നിരക്കിൽ എൽപിജി ഗാർഹിക സിലിണ്ടർ വിതരണം ചെയ്യുക. കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി സിലിണ്ടർ ഉപഭോഗം പരിശോധിച്ചാണ് എത്ര സിലിണ്ടറുകള്‍ നൽകണമെന്ന് തീരുമാനിക്കുക. പ്രജാപാലന പോർട്ടൽ വഴിയാണ് സിലിണ്ടർ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീ ശാക്തീകരണം, പുക രഹിത പാചകം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആവശ്യമായ തുക മുൻകൂറായി ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് (ഒഎംസി) പ്രതിമാസം കൈമാറും. അർഹരായവർക്കെല്ലാം പദ്ധതിയുടെ ഗുണഫലം ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. ആനുകൂല്യം ലഭിക്കുന്നതിന് തങ്ങളെ സമീപിക്കുന്ന ഗുണഭോക്താക്കളുടെ രജിസ്ട്രേഷനും ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള കൗണ്ടറുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങി.

ഗൃഹജ്യോതി പദ്ധതിയെക്കുറിച്ച് ഊർജ വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചർച്ച നടത്തി. സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടം നൽകാതെ സുതാര്യമായി പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെട്ടു. വെള്ള റേഷൻ കാർഡുള്ളവരും ഗാർഹിക ആവശ്യങ്ങൾക്ക് പ്രതിമാസം 200 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരുമായ എല്ലാവർക്കും ആനുകൂല്യം ലഭിക്കും. ഗൃഹജ്യോതി പദ്ധതിയിലെ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും മാർച്ച് ആദ്യവാരം മുതൽ ‘സീറോ’ വൈദ്യുതി ബില്ലുകൾ വിതരണം ചെയ്യും. ടിഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന വാഗ്ദാനം ഇതിനകം സർക്കാർ നടപ്പിലാക്കി. ആരോഗ്യശ്രീ പദ്ധതിയുടെ പരിധി 5 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.