എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, പ്ലംബര്‍ കം ഇലക്ട്രീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ് യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബഹുഭാഷ പ്രാവിണ്യം, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്ലംബര്‍ കം ഇലക്ട്രീഷ്യന്‍ യോഗ്യത: ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, പോളിടെക്നിക് ഡിപ്ലോമ, പ്ലംബിംഗ്, വയറിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായ പരിധി 41 വയസ്. താത്പര്യമുള്ള പട്ടിക വര്‍ഗ്ഗവിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ സബ്കളക്ടര്‍, പ്രസിഡന്റ്, എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജ്, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട് എന്ന വിലാസത്തില്‍ മാര്‍ച്ച് 10 വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 9778783522.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







