മേപ്പാടി: പോക്സോ കേസിൽ യുവാവ് റിമാണ്ടിലായി. മലപ്പുറം
നിലമ്പൂർ എടക്കര അയനിക്കാട്ടിൽ വീട്ടിൽ എ.ഷജീർ (32) നെ യാണ് മേപ്പാടി പോലീസ് ഇൻസ്പെക്ടർ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രായപൂർ ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകോദ്ദേശ്യത്തോട് കൂടി നഗ്‌നതാ പ്രദർശനം നടത്തിയതിനാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍