പ്രവാസികൾക്ക് വൻ തിരിച്ചടി, തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഈ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം

റിയാദ്: സൗദിയിലെ സ്വകാര്യമേഖലയിൽ ദന്തൽ ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഞായറാഴ്ച (മാർച്ച് 10) മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സ്ത്രീപുരുഷന്മാർ പൗരർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൻറെ ഭാഗമാണിത്. കഴിഞ്ഞ സെപ്റ്റംബർ 13 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ദന്തൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യം വേണ്ട നടപടികൾ ക്രമീകരിക്കുന്നതിനും ആവശ്യമായ സ്വദേശിവത്കരണ ശതമാനം കൈവരിക്കുന്നതിനും ആറ് മാസത്തെ കാലാവധി മാനവ വിഭവശേഷി മന്ത്രാലയം അനുവദിക്കുകയും ചെയ്തിരുന്നു. മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ സ്വദേശിവതക്രണ പ്രഫഷനുകൾ, ആവശ്യമായ ശതമാനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്ന ഒരു ഗൈഡ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കുകയും സ്ഥാപനങ്ങൾ പിഴകൾ ഒഴിവാകുന്നതിന് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ദന്തൽ ജോലികളിൽ മൂന്നോ അതിലധികമോ ജോലിക്കാരുള്ള സ്വകാര്യമേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും തീരുമാനത്തിലുൾപ്പെടും. സ്വദേശിവത്കരണ ശതമാനത്തിൽ സൗദി ദന്തഡോക്ടറെ കണക്കാക്കണമെങ്കിൽ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുകയും പ്രതിമാസ വേതനം 7,000 റിയാലിൽ കുറയാത്തതായിരിക്കുകയും വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.

അതിൽ കുറവ് വേതനം ലഭിക്കുന്ന സൗദി ദന്ത ഡോക്ടറെ സൗദിവൽക്കരണ ശതമാനത്തിൽ കണക്കാക്കില്ല. സ്വദേശികൾക്ക് തൊഴിലവസരം വർധിപ്പിക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നൽകുന്ന പ്രോത്സാഹനങ്ങളും സഹായ പരിപാടികളും തീരുമാനം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കും. പരിശീലനത്തിനും യോഗ്യതാ പരിപാടികൾക്കും പിന്തുണയുമുണ്ടാകും. സ്വദേശിവത്കരണ സപ്പോർട്ട് പ്രോഗ്രാമുകളിൽ നിന്നും പ്രയോജനം നേടുന്നതിൽ മുൻഗണന ലഭിക്കുകയും ചെയ്യും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.ടെക് (സി.എസ്/ഐ.ടി) എന്നിവയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്/

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി) കോഴ്‌സുകളിലേക്ക്

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.