ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ ഇന്ത്യക്കാരൻ; ടോപ്പ് ക്ലാസ് സ്ഥലങ്ങളിൽ മാത്രം ഭിക്ഷയെടുക്കും, കോടികളുടെ ആസ്തി

ഒരു നേരം കഴിക്കാനുള്ള ഭക്ഷണത്തിന് പോലും വകയില്ലാതെ വരുമ്പോഴാണ് ആളുകള്‍ ഭിക്ഷാടനത്തിന് ഇറങ്ങാറുള്ളത്. എന്നാല്‍, ചില ആളുകള്‍ക്കെങ്കിലും ഇത് ലാഭകരമായ ഒരു ബിസിനസും തൊഴിലുമാണ്. അത്തരത്തിൽ ഒരാളാണ് ഭരത് ജെയിൻ. 7.5 കോടി രൂപയുടെ ആസ്തിയുള്ള ഭരത് ജെയിൻ ലോകത്തിലെ ഏറ്റവും ധനികനായ യാചകനാണെന്നാണ് പറയപ്പെടുന്നത്. 54 വയസുള്ള ഭരത് ജെയിൻ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് താമസിക്കുന്നത്.

കൗമാരപ്രായം മുതൽ തുടങ്ങി 40 വർഷത്തിലേറെയായി ഭരത് ജെയിൻ ഭിക്ഷാടനം തൊഴില്‍ ആക്കിയിരിക്കുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷൻ (സിഎസ്എംടി) അല്ലെങ്കിൽ ആസാദ് മൈതാനം പോലുള്ള പ്രമുഖ സ്ഥലങ്ങളിലാണ് ഭരത് ജെയിൻ യാചിക്കുക. അവിടെ അയാൾക്ക് പ്രതിദിനം 2,000 മുതൽ 2,500 രൂപ വരെ സമ്പാദിക്കാൻ സാധിക്കുന്നുണ്ട്. ഒരു ദിവസം 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യുന്നു.

അവധികളോ ഇടവേളകളോ എടുക്കാറില്ല. ഇതിലൂടെ മുംബൈയിൽ വിലപിടിപ്പുള്ള സ്വത്തുക്കൾ ഉള്ള ഒരു ധനികനായി മാറാൻ ഭരത് ജെയിന് സാധിച്ചു. പരേലിൽ 1.2 കോടി രൂപ വിലമതിക്കുന്ന 2 ബിഎച്ച്കെ ഫ്ലാറ്റ് സ്വന്തമാക്കി. അവിടെ ഭാര്യ, രണ്ട് ആൺമക്കൾ, സഹോദരൻ, പിതാവ് എന്നിവരോടൊപ്പം ഭരത് ജെയിൻ താമസിക്കുന്നത്. കുട്ടികളെ ഒരു പ്രശസ്തമായ കോൺവെന്‍റ് സ്കൂളിൽ ചേർത്തത്. അവിടെ അവർ വിദ്യാഭ്യാസം പൂർത്തിയാക്കി.

ഭരത് ജെയിനിന്‍റെ മറ്റ് കുടുംബാംഗങ്ങൾ ഒരു സ്റ്റേഷനറി സ്റ്റോർ നടത്തുകയാണ്. താനെയിൽ രണ്ട് കടകളും അദ്ദേഹത്തിനുണ്ട്. അതിന് പ്രതിമാസം 30,000 രൂപ വാടക ലഭിക്കും. കുടുംബം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭിക്ഷാടനം ഉപേക്ഷിക്കാൻ ഭരത് ജെയിൻ തയാറായിട്ടില്ല. ഭിക്ഷാടനം ആസ്വദിക്കുകയാണെന്നും ജീവിതശൈലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഭരത് ജെയിൻ പറയുന്നത്. ഭിക്ഷാടനം ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അത്യാഗ്രഹം കൊണ്ടല്ലെന്നും പറയുന്ന ഭരത് ജെയിൻ ക്ഷേത്രങ്ങൾക്കും ചാരിറ്റികൾക്കും പണം സംഭാവന നല്‍കുന്നുണ്ടെന്നും പറയുന്നു

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.ടെക് (സി.എസ്/ഐ.ടി) എന്നിവയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്/

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി) കോഴ്‌സുകളിലേക്ക്

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.