കെല്‍ട്രോണ്‍ സുല്‍ത്താന്‍ ബത്തേരി നോളജ് സെന്ററില്‍ കേരള നോളജ് എക്കണോമി മിഷന്റെ സഹകരണത്തോടെ 70 ശതമാനം സബ്‌സിഡിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ്ബ് ഡിസൈനിംഗ് ആന്‍ഡ് ഡെവലപ്പ്മെന്റ്, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള യുവതിയുവാക്കള്‍, ബി.പി.എല്‍ വനിതകള്‍, അമ്മയോ അച്ഛനോ ഇല്ലാത്ത വനിതകള്‍, ഫിഷര്‍മാന്‍ വിഭാഗത്തിലുള്ളവര്‍, ട്രാന്‍സ്‌ജെന്റേഴ്‌സ് എന്നിവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി സെന്റ്‌മേരീസ് കോളേജ് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മാര്‍ച്ച് 15 നകം നേരിട്ട് എത്തണം.ഫോണ്‍: 7902281422, 8606446162.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.