വനിതകൾക്ക് വ്യായാമ ശീലം വർദ്ധിപ്പിക്കുന്നതിനും മാനസികാരോഗ്യത്തിനുമായി വൈത്തിരി പഞ്ചായത്തിൽ ഫിറ്റ്നെസ് സെൻ്റർ ആരംഭിച്ചു. വൈത്തിരി പകൽ വീട്ടിൽ സ്ഥാപിച്ച ഫിറ്റ്നെസ് സെൻ്ററിൻ്റ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുഗന്ധഗിരി കുടുംബാരോഗ്യകേന്ദ്രവുമായി സഹരിച്ചാണ് ഫിറ്റ്നെസ് സെൻ്റർ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.കെ തോമസ്, ഒ.ജിനിഷ, പഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ്, മെഡിക്കൽ ഓഫീസർ ഡോ. എൻ.എച്ച് ബേബി, ജെ.എച്ച്.ഒ ഐ റെജി എന്നിവർ സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.