ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഉടനെ തുറക്കുക:ഡബ്ല്യൂ.ഡി. എം

കൽപ്പറ്റ : നിരവധി ആളുകൾക്ക് തൊഴിലവസരം നൽകി വരുന്ന വയനാട്ടിലെ ഇക്കൊ ടൂറിസം സെന്ററുകൾ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് ആവശ്യപ്പെട്ടു.

ഇക്കോ ടൂറിസം സെന്ററുകളെ ആശ്രയിച്ചു ജീവിക്കുന്നവരെ മരണത്തിലേക്ക് തള്ളിവിടാതിരിക്കുക. വയനാട്ടിലെ ഇക്കോ ടൂറിസം ടെസ്റ്റിനേഷനുകൾ അടച്ചതോടെ അവിടെ ജോലി ചെയ്തിരുന്ന നൂറോളം ജീവനക്കാർക്കും , അതിനെ ചുറ്റിപറ്റി ജീവിച്ചിരുന്ന അനേകം വഴിയോര കച്ചവടക്കാർ , ടാക്സി ഡ്രൈവർമാർ , ടൂറിസ്റ്റ് ഗൈഡ് മാർ ഹോംസ്റ്റേയ് ഹോട്ടൽ നടത്തിപ്പുകാർ ഇത്തരം സ്‌ഥാപനത്തിലെ ജീവനക്കാർ എന്നിങ്ങനെ അതിനെ ആശ്രയിച്ചു ജീവിക്കുന്ന അനേകം പേരും അവരുടെ കുടുംബങ്ങളും വേറെ ജീവിത മാർഗം ഇല്ലാത്ത അവസ്ഥയിൽ ആണ്. വയനാട്ടിലെ ജനങ്ങളുടെ പ്രധാന ജീവിതമാർഗമായ ടൂറിസം നിലച്ചാൽ ആത്മഹത്യ അല്ലാതെ മറ്റുവഴികൾ ഇല്ല.

എത്രയും പെട്ടന്ന് ടൂറിസം ഡിപ്പാർട്മെന്റ് ഈ വിഷയത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രവീൺ രാജ്, സജീഷ് കുമാർ, ഷൈൻ ഫ്രാൻസിസ്, സുരേഷ് ബാബു,വിനോദ് മാധവൻ,കെ വി വിനീത് എന്നിവർ സംസാരിച്ചു.

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.