പഴകിയ ഭക്ഷണം പിടികൂടി.

ഇന്ന് രാവിലെ നഗരസഭ ആരോഗ്യ
വിഭാഗം ബത്തേരി ടൗണിലും
പരിസരങ്ങളിലുമായുള്ള
ഹോട്ടലുകളും
റസ്റ്റോറന്റുകളും മെസുകളുമടക്കം 15
സ്ഥാപനങ്ങളിലാണ്
പരിശോധന
നടത്തിയത്. പഴകിയ പൊറോട്ട,
പപ്പാത്തി, ഫ്രൈഡ് റൈസ്, ചിക്കൻ –
ബീഫ് ഫ്രൈ, കറികൾ, മയോണൈസ്
എന്നിവയാണ് പിടികൂടിയത്. കൂടാതെ
വൃത്തിഹീനമായ അന്തരീക്ഷത്തിൽ
പ്രവർത്തിക്കുന്ന സ്ഥാപനവും
കണ്ടെത്തി. പഴകിയ
ഭക്ഷണസാധനങ്ങൾപിടികൂടിയസ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ
പ്രവർത്തിക്കുന്ന നിലയിൽ
കണ്ടെത്തിയ അസംപ്ഷൻ
ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എം എം
മെസിന് ന്യൂനതകൾ പരിഹരിക്കാൻ
നോട്ടീസ് നൽകി. സീനിയർ പബ്ലിക്
ഹെൽത്ത് ഇൻസ്പെക്ടർ ജി . സാബു,
പബ്ലിക് ഹെൽത്ത്
ഇൻസ്പെക്ടർമാരായ വി കെ സജീവ്,
സുനിൽകുമാർ, സജു പി അബ്രഹാം
എന്നിവരുടെ നേതൃത്വത്തിലാണ്
പരിശോധന നടത്തി പഴകിയഭക്ഷണങ്ങൾ പിടികൂടിയത്
ബത്തേരി നഗരസഭ ആരോഗ്യ വിഭാഗം ടൗണിലും സമീപ ടൗണുകളിലെ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ബീനാച്ചി ടൗണിൽ പ്രവർത്തിക്കുന്ന ഷാർജ ഹോട്ടൽ, ബത്തേരി അസംപ്ഷൻ ഡി അഡിക്ഷൻ സെൻ്റർ കാന്റീൻ, ഗ്രാന്റ് ഐറിസ് ദൊട്ടപ്പൻകുളം, ബത്തേരി ടൗണിലെ മലബാർ ഹോട്ടൽ, എം ഇ എസ് കാന്റീൻ, കൊളഗപ്പാറ വയനാട് ഹിൽ സ്യൂട്ട്, കോട്ടക്കുന്ന് സൽക്കാരമെസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. ഇവർക്കെതിരെ പിഴ ചുമത്തുന്നത് അടക്കംനടപടികൾ സ്വീകരിച്ചു.

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

ജില്ലയിൽ ഓണം വാരാഘോഷം സെപ്റ്റംബര്‍ 3 മുതൽ 9 വരെ

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇത്തവണത്തെ ഓണം വാരാഘോഷം സെപ്റ്റംബര്‍ 3 മുതൽ 9 വരെ ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അറിയിച്ചു. ജില്ലയിൽ ഓണാഘോഷത്തിന് സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ച് ചര്‍ച്ച

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.