മാനന്തവാടി :
വയനാട് മെഡിക്കൽ കോളേജിൻ്റെ ബോർഡിൽ പെയിന്റടിച്ച് ഒറ്റയാൾ പ്രതിഷേധം. ആശുപത്രിയിൽ നിന്ന് സഹോദരി ഭർത്താവ് മതിയായ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് ബോർഡിൽ പെയിൻ്റടിച്ച് പയ്യമ്പള്ളി മാത്തും പടി ഷോബി പ്രതിഷേധിച്ചത്. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







