ബത്തേരി : ലോക വനദിനാചരണം 2024ൻ്റെ ഭാഗമായി സാമൂഹ്യ വന വൽക്കരണ വിഭാഗം വയനാട് ഡിവിഷൻ , കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച്, സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ നേതൃത്വത്തിൽ , വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് , ഇഡിസി അംഗങ്ങളുടെ സഹകരണത്തോടെ വയനാട് വന്യജീവി സങ്കേതത്തിൽ കുറിച്ച്യാട് റേഞ്ചിൽ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ അധികാര പരിധിയിൽ വരുന്ന പുല്ലുമല – പുകലമാളം ഫെൻസിംഗ് മെയിന്റനൻസ് നടത്തി.സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി രണ്ടാം വാർഡ് കൗൺസിലർ എ.ആർ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.നികേഷ് അധ്യക്ഷത വഹിച്ചു.വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എവി ഗോവിന്ദൻ ,
കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എംകെ ശശി,ബീറ്റ് ഫോറസ്റ്റ് ഓഫീസർ
പി.ആർ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.ഇഡിസി അംഗങ്ങൾ,വനംവകുപ്പ് ജീവനക്കാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്