വന്യമൃഗ ശല്യത്തിന് പരിഹാര നിർദ്ദേശവുമായി വയനാട് ടൂറിസം അസോസിയേഷൻ

ബത്തേരി :വയനാട്ടിൽ നടക്കുന്ന വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ രക്ഷക്കായും അതിലൂടെ തന്നെ ഗവൺമെന്റിനു വരുമാന മാർഗം ഉണ്ടാകുന്നതുമായ ഒരു പദ്ധതി നടപ്പിലാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ വയനാട്ടിലെ എംഎൽഎമാർക്കും , മുഖ്യമന്ത്രിക്കും നിവേദനമായും മെയിലായും സമർപ്പിച്ചു.
അക്രമകാരികളായ വന്യ ജീവികളെ സംരക്ഷിക്കുന്നതിനും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വനം വകുപ്പിന്റെ തന്നെ സ്ഥലത്ത് അവക്ക് അവരെ ഓപ്പൺ ഷെൽറ്റർ നൽകി ഫെൻസിങ്ങ് ഉണ്ടാക്കി അവരെ പരിപാലിക്കാനും നിലവിൽ കുപ്പാടി കടുവാ സംരക്ഷണത്തിന് വേണ്ടി സ്ഥാപിച്ച ഷെൽറ്റർ വിക്സിപ്പിച്ച് കൂടുതൽ കടുവളെ പാർപ്പിച്ച് കടുവാ പാർക്ക് എന്ന രീതിയിൽ പബ്ലിസിറ്റി കൊടുത്ത് സഞ്ചാരികളെ അതിലേക്ക് കൊണ്ടുവന്ന് ടിക്കറ്റ് അടിസ്ഥാനത്തിൽ പാർക്ക് പോലെ ഒരു ടൂറിസ്റ്റ് കേന്ദ്രം സർക്കാരിന് വരുമാനമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുവാനും അസോസിയേഷൻ ആവിശ്യപ്പെട്ടു.

മുത്തങ്ങയിലെ സ്ഥലത്തും മാനന്തവാടിയിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തും മൃഗങ്ങളെ സംരക്ഷണം കൊടുത്ത് അവിടെയും ടിക്കറ്റ് നിരക്കോടെ നിശ്ചിത സമയങ്ങളിൽ സഞ്ചാരികൾക്ക് പാർക് പോലെ കാണാനുള സൗകര്യവും ഒരുക്കണമെന്നും
അതുമുഖേന ഉപദ്രവ കാരികളായ മൃഗങ്ങളെ കാട്ടിലെന്നോണം സംരക്ഷണം നടത്തി ഒരു വൈൽഡ് ലൈഫ് ആനിമൽ ഡെസ്റ്റിനേഷൻ പദ്ധതി നടപ്പാക്കണമെന്നും ,കാടും ജനവാസ മേഘലയും വേർതിരിക്കുക.

നിലവിലുള്ളഫെൻസിങ്ങും ട്രഞ്ചും പരിപാലിക്കുക.മെയിന്റനസ് കറക്ട് ആയി സഹകരിച്ച് ചെയ്യുക.
ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന് പങ്കാളികളായി മെയിൻ്റെനൻസ് പോലുള്ള കാര്യങ്ങളിൽ WTA സഹകരിക്കാൻ തയ്യാറാണെന്നും വയനാട് ടൂറിസം അസോസിയേഷൻ താല്പര്യപ്പെടുന്നു.

ബോട്ടാണിക്കൾ ഗാർഡൻ മോഡൽ രണ്ട് സ്റ്റേറ്റിന്റെയും ബോഡർ ആയ സുൽത്താൻ ബത്തേരിയിൽ സ്ഥലം കണ്ടെത്തി സർക്കാറിന്റെ കീഴിൽ തുടങ്ങുവാണെങ്കിൽ ടൂറിസം മേഘലയ്ക്കും സർക്കാരിനും മികച്ച വരുമാനവും അതിലൂടെ നിരവധി പേർക്ക് തെഴിൽ സാധ്യതയും ഉണ്ടാകും
ഇതോടനുബന്ധിച് ഒത്തു പ്രവർത്തിക്കുവാൻ വയനാട് ടൂറിസം അസോസിയേഷൻ തയ്യാറാണെന്നും അറിയിച്ചു.

അനീഷ്‌ ബി നായർ, സൈഫുള്ള വൈത്തിരി, അൻവർ മേപ്പാടി, ബാബു ത്രീ റൂട്ട്, സന്ധ്യ ബത്തേരി,സെയ്തലവി കെ പി, മനോജ് കുമാർ, പ്രബിത ചുണ്ടേൽ, സജി മാളിയേക്കൽ,പട്ടു വിയ്യനാടൻ, സുമ പള്ളിപ്രം, സനീഷ് മീനങ്ങാടി, അരുൺ കാരപുഴ, മുനീർ കാക്ക വയൽ, പ്രദീപ്‌ അമ്പലവയൽ, അബ്ദുറഹ്മാൻ മാനന്തവാടി, ദിനേശ് കുമാർ , യാസീൻ മാനന്തവാടി, ശശി മാഷ്, മാത്യു കാട്ടികുളം, രഘുനാഥൻ മാനന്തവാടി, ഗോവിന്ദരാജ് മാനന്തവാടി, ജോസ് മേപ്പാടി,നസീർ ഹിൽ ഫോർട്ട്‌ എന്നിവർ നേതൃത്വം നൽകി

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.