ചെന്നലോട്: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ഇന്ന് ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു. യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടത്തി. ചെന്നലോട് വി. സെബസ്ത്യാനോസിന്റെ തീർത്ഥാടന ദേവാലയത്തിൽ തിരുകർമ്മങ്ങൾക്ക് ഫാ. ജോബി മുക്കാട്ടുകാവുങ്കൽ മുഖ്യ കാർമികനായി. ജോണി തേവർക്കാട്ടിൽ, ഷാജി പ്ലാച്ചേരിക്കുഴി , ജോയി തേവർക്കാട്ടിൽ, മാത്യൂ ചോമ്പാല, സി.റോസ് മരിയ എസ്.സി.വി, റോബിൻസൺ ഞാറകുളം എന്നിവർ നേതൃത്വം നൽകി.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







