തലപ്പുഴ: മതിയായ രേഖകളില്ലാതെ കാറിൽ കടത്തികൊണ്ട് വരികയായി
രുന്ന പണം പിടികൂടി. കാറിൻ്റെ ഡിക്കിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 10,53,000 രൂപയാണ് തലപ്പുഴ എസ് ഐ വിമൽ ചന്ദ്രൻ, വെള്ളമുണ്ട എസ് ഐ സാദിർ തലപ്പുഴ എന്നിവരടങ്ങുന്ന പോലീസ് സംഘം തലപ്പുഴ 44 ഭാഗ ത്ത് വെച്ച് നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടിയത്.പണം കടത്തിയ കെഎൽ 01 സിഎ 4748 വാഹനവും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചെക്കിയാട് സ്വദേശി അഷ്‌റഫ്, തിരുവനന്തപുരം കവടിയാർ സ്വദേശി സജിത്ത് കുമാർ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.എസ്‌സിപിഒ എ.ആർ സനിൽ, സിപിഒമാരായ പി.സാജിർ, ടി.സി സനൂപ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്