ചുള്ളിയോട് തീപിടുത്തതിൽ ഒരാൾ വെന്തുമരിച്ച സംഭവത്തിൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും, മാലിന്യസംസ്കരണ കേന്ദ്രം പ്രദേശത്ത് നിന്ന് മാറ്റിസ്ഥാപിക്കാനും തീ രുമാനം. ഇന്ന് എ.ഡി.എമ്മിൻ്റെ അധ്യക്ഷതയിൽ ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ തഹസിൽദാറുടെ ചേമ്പറിൽ നടന്ന ചർച്ചയിലാ ണ് തീരുമാനം. പഞ്ചായത്തിൻ്റെ ഓൺഫണ്ടിൽ നിന്ന് സർക്കാ റിന്റെ നിർദ്ദേശം ലഭിക്കുന്നമുറയ്ക്ക് നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാറിന്റെ അനുമതി തേ ടും. കൂടാതെ കത്തിനശിച്ച മാലിന്യങ്ങൾ രണ്ട് ദിവസത്തിനകം ഇ വിടെ നിന്ന് നീക്കം ചെയ്യാനും, സംഭരണ കേന്ദ്രം ഒഴിഞ്ഞ ഇട ത്തേക്ക് മാറ്റാനും യോഗത്തിൽ തീരുമാനിച്ചു.

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







