‘കിട്ടിയാ കിട്ടി കിട്ടീല്ലെങ്കിൽ പെട്ടി’, എംവിഡി പറഞ്ഞതിലെ കാര്യം മനസിലാകണമെങ്കിൽ ഈ കുറിപ്പ് വായിക്കണം!

ബൈക്കപകടങ്ങൾ തുടർക്കഥയാകുമ്പോൾ, വന്നേക്കാവുന്ന അപകട സാധ്യതകളെ കുറിച്ചും ബൈക്കും റോഡുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക വശങ്ങളെ കുറിച്ചും വിശദമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എംവിഡി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നമ്മൾ വളരെ അശ്രദ്ധമായി കാണുന്ന ഈ സാങ്കേതികത്വങ്ങളെല്ലാം എത്ര വലിയ അപകടത്തിലേക്കാണ് നമ്മളെ തള്ളിവിടുന്നതെന്നും വ്യക്തമാക്കുന്നു.

എംവിഡിയുടെ കുറിപ്പിങ്ങനെ…

ഇരുമെയ്യാണെങ്കിലും മനമൊന്നായി… മെഷീനും മനുഷ്യനും ഒന്നായി ഇടവേളകളില്ലാത്ത ജാഗ്രതയോടെ പ്രവർത്തിക്കേണ്ടുന്ന ഒന്നാണ് ഡ്രൈവിംഗ്. ഒരു ഇരുചക്രവാഹനയാത്ര മറ്റു വാഹന യാത്രകളേക്കാൾ കൂടുതൽ അപകടകരമാവുന്നത് പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായ സന്തുലനം, സ്ഥിരത എന്നിവയെ ആശ്രയിച്ചാണ് അതിൻ്റെ സുരക്ഷ എന്നതിനാലാണ്.

സന്തുലനം അഥവാ ബാലൻസിംഗ്

ഇരുചക്ര വാഹനങ്ങളെ സുരക്ഷിതമായ ഒരു സന്തുലിതാവസ്ഥയിൽ നിർത്തുന്ന ഏകഘടകം ഡ്രൈവറുടെ ശരീര മനോബുദ്ധികളുടേയും വാഹനത്തിന്റേയും ഏകോപിതചലനമാണെന്ന കാര്യം നമുക്കറിയാം. അപ്പോൾ ഡ്രൈവർക്കൊപ്പം ഒരാൾ കൂടിയായാലോ…?! ചിന്തിക്കുക, ഡ്രൈവിംഗ് കൂടുതൽ സങ്കീർണ്ണമാവില്ലേ….? നാം സ്വപ്നേപി വിചാരിക്കാത്ത ‘പിൻസീറ്റ് ഡ്രൈവിംഗ്‘ പരോക്ഷമായ ഒരു അപകടകാരിയാണ് എന്നറിയുക….. അപ്പോൾ രണ്ടിൽ കൂടുതൽ യാത്രികരുണ്ടെങ്കിൽ എന്താകുമെന്ന് പറയേണ്ടതില്ലല്ലോ……?!!ട്രിപ്പിൾ റൈഡേഴ്സ്… ജാഗ്രതൈ

സ്ഥിരത അഥവാ സ്റ്റെബിലിറ്റി

അതിദ്രുതം മാറി വരുന്ന വ്യത്യസ്ത പ്രതലങ്ങളുമായുള്ള മുൻപിൻ ടയറുകളുടെ കേവലം രണ്ട് Rolling point Contact മാത്രമാണ്, ഇരുചക്രവാഹനത്തിൽ സ്ഥിരത അഥവാ സ്റ്റബിലിറ്റിക്ക് ആധാരമായ സംഗതി എന്നത് നമ്മിൽ എത്ര പേർക്ക് ബോധ്യമുണ്ട്… ?!! ഒരു മോട്ടോർ സൈക്കിളിൻ്റെ സുരക്ഷിതപ്രയാണത്തിന് അത്യന്താപേക്ഷിതമായ ഏക ഘടകം പ്രതലവുമായുള്ള മുൻപിൻ ടയറുകളുടെ ഒരുപോലുള്ള പിടിത്തം അഥവാ ഗ്രിപ്പ് മാത്രമാണെന്നത് മറക്കാനേ പാടില്ല…!!

അതായതുത്തമാ… രണ്ടു പ്രതലങ്ങൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന ഘർഷണം അഥവാ ഫ്രിക്ഷൻ എന്ന ഭൂതമാണ്* ഇവിടെ നമ്മുടെ ഏകരക്ഷകൻ എന്നു ചുരുക്കം. റോഡിൻ്റേയും ടയറിൻ്റേയും പ്രതലങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും ഒരു വാഹനത്തിൻ്റെ റോഡ് ഹോൾഡിംഗ് ക്ഷമത.

ഈ പ്രതലങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ നേരിയ വ്യത്യാസം തന്നെ ഗ്രിപ്പ് കുറയാനും ഇരുചക്ര വാഹനത്തിൻ്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടാനും ഇടവരുത്തിയേക്കാം…!!’കൈയ്യീന്ന് പോവുംന്ന്…’ പിന്നെ മെയ്- വഴക്കത്തിന് വലിയ പ്രസക്തിയൊന്നുമില്ല. റോഡിലെ റേസിംഗ്, റോഡിൽ ഇറേസിംഗ് ആകുമെന്ന ഭയവും ജാഗ്രതയും എല്ലായ്പോഴും ഉണ്ടാവണം.

നമ്മുടെ റോഡിന്റെ അപ്രവചനീയമായ പ്രതല സ്വഭാവത്തെപ്പറ്റിയാണ് നാമേറെ ആശങ്കപ്പെടേണ്ടത്. ശരിയാണ് നമുക്കേറെ പരാതികളുള്ളതും… ഇത്തരം ഒട്ടേറെ മനുഷ്യനിർമ്മിത പ്രതിബന്ധങ്ങൾ നമ്മുടെ റോഡുകളിൽ ഉണ്ടാകും എന്ന വസ്തുത കൂടി കണക്കിലെടുത്തു കരുതലോടെ വേണം നമ്മുടെ യാത്രകൾ എന്നത് ഡ്രൈവിംഗിനെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.

കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും ഈ പ്രതലസ്വഭാവങ്ങളെ സാരമായി ബാധിക്കുന്ന ഒന്നാണ് എന്നത് ഒരു പക്ഷെ ആരും ചിന്തിക്കാറേയില്ല. ഒരേ യാത്രയിൽ ഒരേ വാഹനം വ്യത്യസ്തതരം റോഡുപ്രതലങ്ങളിലൂടെ കടന്നുപോകുന്നു. കൂടാതെ വാഹനത്തിൻ്റെ വേഗത, ഭാരം, നമ്മുടെ ഇരിപ്പ്, റോഡിൻ്റെ ചരിവ് വളവ് തുടങ്ങി നിരവധി ഘടകങ്ങളും സ്ഥിരതയെ സാരമായി ബാധിക്കും എന്ന കാര്യം ഓടിക്കുന്ന നമുക്ക് ബോധ്യമുണ്ടോ എന്നത് ഓരോ യാത്രയിലും നാം സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക. നമുക്കൊന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം. ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ: ‘കിട്ടിയാ കിട്ടി കിട്ടീല്ലെങ്കിൽ പെട്ടി’ .

പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.

ജില്ലയിലെ കായിക മേഖല ശക്തിപെടുത്താൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സുന്ധഗിരി പുനരധിവാസ മേഖലയിലെ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ, സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണ

അപകടകരമായി ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണം: ഡിവൈഎഫ്ഐ

തിരുനെല്ലി: യാത്രക്കാരുടെ ജീവൻ പണയംവെച്ച് നിരന്തരം അപകടകരമായി ബസ് ഓടിക്കുന്നുവെന്ന് ആരോപിച്ച് മാനന്തവാടി-കുട്ട റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ സുനിമോനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.മറ്റ് വാഹനങ്ങൾക്ക് നേരെ ബസ് ഓടിച്ച് പ്രകോപനം സൃഷ്ടിക്കുക,

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.

ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നത്തെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11,185 രൂപയായി.ഒരു പവന്‍ 89,480 രൂപയും. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന

മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു.

മീനങ്ങാടി: ചണ്ണാളിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും കവർന്നു. പടാളിയിൽ റിയാസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വിവരമറിഞ്ഞ് മീനങ്ങാടി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന

അനുമോദന യോഗം നടത്തി

പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനും , വിജയ ശതമാനം വർദ്ധിപ്പിക്കുന്നതനും മികച്ച സഹകരണവും, പിന്തുണയും നല്കിയ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം

ഇടവേളക്ക് ശേഷം കേരളത്തിൽ മഴ; ഇന്ന് മുതൽ 3 ദിവസം ഇടിമിന്നലോടെ മഴയെത്തും, നാളെ മുതൽ ശക്തമായ മഴ, യെല്ലോ അല‍ർട്ട്

ഒരിടവേളക്ക് ശേഷം കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ടാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.