ഇനി മുതൽ പി എച്ച് ഡി പ്രവേശനത്തിനും മാനദണ്ഡം നെറ്റ് സ്കോർ; അടിമുടി പരിഷ്കാരങ്ങളുമായി യുജിസി

പിഎച്ച്‌ഡി പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) മാർക്ക് മാത്രം മാനദണ്ഡമാക്കിയാല്‍ മതിയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ. പിഎച്ച്‌ഡി പ്രക്രിയ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് യുജിസിയുടെ നടപടി. വിവിധ സർവകലാശാലകള്‍ നടത്തിയിരുന്ന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ പി എച്ച്‌ ഡി ക്ക് പ്രവേശനം നല്‍കിയിരുന്നത്. ബുധനാഴ്ചയാണ് പുതിയ നയം യുജിസി പ്രഖ്യാപിച്ചത്.

“2024-2025 അക്കാദമിക വർഷം മുതല്‍, എല്ലാ സർവകലാശാലകള്‍ക്കും പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നെറ്റ് സ്കോറുകള്‍ മാനദണ്ഡമാക്കാം, ഇതിലൂടെ സർവകലാശാലകളോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ (എച്ച്‌ഇഐ) നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷകളുടെ ആവശ്യകത മറികടക്കാനാകും” യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ പറഞ്ഞു.

2024 ജൂണില്‍ നടക്കാനിരിക്കുന്ന നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ അടുത്ത ആഴ്ച മുതല്‍ സ്വീകരിക്കാൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ സമിതിയുടെ ശുപാർശകളെ തുടർന്ന്, മാർച്ച്‌ 13ന് ചേർന്ന 578-ാമത് യോഗത്തിലാണ് യു ജി സി തീരുമാനമെടുത്തത്. ജൂണ്‍, ഡിസംബർ എന്നിങ്ങനെ വർഷത്തില്‍ രണ്ടുമാസത്തിലാണ് നെറ്റ്, ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പുകള്‍ (ജെആർഎഫ്) പരീക്ഷകള്‍ നടക്കുന്നത്.ഓരോ ഉദ്യോഗാർത്ഥിക്കും നെറ്റ് പരീക്ഷയില്‍ ലഭിച്ച മാർക്കിനൊപ്പം ശതമാനവും പ്രഖ്യാപിക്കും. ഇത് പ്രവേശന പ്രക്രിയ കൂടുതല്‍ സുഗമമാക്കും.

പുതിയ നിയമങ്ങള്‍ പ്രകാരം, യുജിസി നെറ്റ് യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ മാർക്കിന്റെ അടിസ്ഥാനത്തില്‍:

1.ജെആർഎഫ്, അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളോട് കൂടിയ പിഎച്ച്‌ഡി പ്രവേശനം

2.ജെആർഎഫ് കൂടാതെ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്ക് പിഎച്ച്‌ഡി പ്രവേശനം

3.പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം മാത്രംഎന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിക്കും.

യുജിസി നെറ്റ് സ്കോറുകള്‍ക്ക് 70 ശതമാനം വെയ്റ്റേജും അഭിമുഖ പരീക്ഷയ്ക്ക് 30 ശതമാനവും എന്നിങ്ങനെയാണ് പിഎച്ച്‌ഡി പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തയാറാക്കുക. കാറ്റഗറി 2, 3 വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികള്‍ക്ക് നെറ്റ് പരീക്ഷയില്‍ ലഭിക്കുന്ന മാർക്ക് ഉപയോഗിച്ച്‌ ഒരു വർഷത്തിനുള്ളില്‍ പിഎച്ച്‌ഡിക്ക് പ്രവേശിക്കാം.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നല്‍കുന്നതിന് വിമുക്ത ഭടന്മാരുടെ അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഓഗസ്റ്റ് 13 ന്

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം നാളെ ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പിഎം കിസാൻ പദ്ധതി ; അടുത്ത ഗഡു നാളെ വിതരണം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് നാളെ വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 2019-ല്‍ പദ്ധതി

ഓണക്കിറ്റിനൊപ്പം വെളിച്ചെണ്ണയിലും ആശ്വാസം; സബ്‌സിഡിയോടെ ലിറ്ററിന് 349 രൂപയ്ക്ക് വാങ്ങാം, ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25ന് തുടങ്ങും. സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്​ഘാടനം ഓഗസ്റ്റ്

ഗതാഗത നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി ഗവ ഹൈസ്‌കൂള്‍- കോട്ടക്കുന്ന് റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.