ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജനറൽ ഒബ്സർവ്വർ നികുഞ്ച് കുമാർ ശ്രീവാസ്തവ IAS ജില്ലയിലെത്തി. മധ്യ പ്രദേശ് കേഡറിൽ 1998 IAS ഓഫീസറാണ്. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ജനറൽ ഒബ്സർവ്വറുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. സ്ഥാനാർത്ഥികൾക്കോ പ്രതിനിധികൾക്കോ ഒബ്സർവ്വറെ രാവിലെ 10 മണി മുതൽ 1 മണി വരെ സന്ദർശിക്കാവുന്നതാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ 04936298140 , 8281460795 എന്നീ നമ്പറുകളിലോ genobserverwyd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,