കാൻസർ മുതൽ പഠനവൈകല്യം വരെ…; ബാൻഡ് എയ്ഡുകളില്‍ ഉയര്‍ന്ന അളവില്‍ രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് പഠനറിപ്പോർട്ട്

ന്യൂയോര്‍ക്ക്: കൈയിലോ കാലിലോ ചെറിയൊരു മുറിവ് പറ്റിയാൽ പോലും ബാന്ഡ് എയ്ഡുകള്‍ ഒട്ടിക്കുന്നവരാണ് ഒട്ടുമിക്ക പേരും. വീടുകളിലും,സ്ഥാപനങ്ങളിലും ഫസ്റ്റ് എയ്ഡഡ് ബോക്‌സുകളിൽ ബാൻഡ് എയ്ഡുകള്‍ എപ്പോഴുമുണ്ടാകും. എന്നാൽ ബാൻഡ് എയ്ഡുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരെ ഞെട്ടിക്കുന്ന വിവരമാണ് യു.എസില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബാൻഡ് എയ്ഡുകളില്‍ അപകടകരമായ അളവിൽ രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനറിപ്പോർട്ട് പറയുന്നു.

ഫോർ എവർ കെമിക്കൽസ് എന്ന് വിളിക്കപ്പെടുന്ന പെർ, പോളിഫ്‌ലൂറിനേറ്റഡ് പദാർഥങ്ങൾ അഥവാ പി.എഫ്.എ.എസ് അടങ്ങിയിട്ടുണ്ടെന്ന് പരിസ്ഥിതി വെൽനസ് ബ്ലോഗായ മാമാവേഷൻ ആൻഡ് എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് ന്യൂസ് നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നു. ഇവ കാൻസർ ഉൾപ്പടെ മാരകമായ നിരവധി അസുഖങ്ങൾക്ക് കാരണമായേക്കുമെന്നും പഠനത്തിൽ പറയുന്നു. കാൻസറിന് പുറമെ കുട്ടികളുടെ പഠന-വികസന പ്രശ്‌നങ്ങൾ, പൊണ്ണത്തടി, പ്രത്യുൽപാദനം, എൻഡോക്രൈൻ തകരാറുകൾ, പ്രതിരോധ ശേഷി കുറയൽ, കരൾ പ്രശ്നങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, ജനന വൈകല്യങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങിയവക്കും ഈ രാസവസ്തുക്കള്‍ കാരണമായേക്കും.

എന്നാല്‍ മിക്ക കമ്പനികളും ഉൽപ്പന്നങ്ങളിൽ പി.എഫ്.എ.എസ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നില്ലെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വതന്ത്രമായ പരിശോധനകളില്‍ ഡെൻ്റൽ ഫ്ലോസ്, ടോയ്‌ലറ്റ് പേപ്പർ തുടങ്ങിയവയില്‍ പി.എഫ്.എ.എസ് കൂടുതലായി അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ചൂട്, ഗ്രീസ്, ഓയിൽ,കറ, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന സിന്തറ്റിക് രാസവസ്തുക്കളാണ് പോളിഫ്‌ലൂറോ ആൽക്കൈൽ പദാർത്ഥങ്ങൾ. ബാൻഡ്എയ്ഡിന് പുറമെ നോൺസ്റ്റിക് കുക്ക് വെയര്,ഷാംപൂ,മേക്ക്അപ് വസ്തുക്കൾ എന്നിവയിലും ഇത് ക്രമാതീതമായ അളവിൽ അടങ്ങിയിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.