മീനങ്ങാടി : ഫിമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ( എസ് ടി )ഒന്നാം റാങ്ക് കരസ്ഥമാക്കിയ അപർണ സുബ്രഹ്മണ്യനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. കൊളഗപാറ താന്നിവയൽ വീട്ടിൽ സുബ്രഹ്മണ്യൻ്റെയും നിഷയുടെയും മകളാണ്.ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരി, സെക്രട്ടറി സന്തോഷ് എക്സൽ, ഉണ്ണി അമ്പലവയൽ, ഫൈസൽ മീനങ്ങാടി, നൗഷാദ് മിന്നാരം എന്നിവർ നേതൃത്വം നൽകി

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







