കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കൽപ്പറ്റ തുർക്കി റോഡ് ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. 18 ന് വൈകിട്ട് ആറിന് സഭയുടെ നാഷണൽ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ജോ തോമസ് ബാംഗളൂർ , സജോ തോണിക്കുഴി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. പ്രസിദ്ധ ഗായകൻ ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയർ ഗാനാലാപനത്തിന് നേതൃത്വം നൽകും. പാസ്‌റ്റേഴ്സ് കോൺഫറൻസ്, വനിതാ സമ്മേളനം ,യുവജന – സണ്ടേസ്കൂൾ സമ്മേളനം എന്നിവയുണ്ടായിരിക്കും.
ഞായറാഴ്ച പൊതുസഭാ യോഗത്തോടും കർത്തൃ മേശയോടും കൂടെ സമാപിക്കും.
മലബാറിലെ ആറ് ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും വിശ്വാസികൾ സംബന്ധിക്കും. വിപുലമായ സമ്മേളനത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മീഡിയാ കോഡിനേറ്റർ പാസ്റ്റർ കെ.ജെ. ജോബ് (K. J.JOB ) അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്-
ഫോൺ: 94475 45387, 815708 9397 .

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.