വെള്ളപ്പൊക്കത്തിൽ ബോട്ടായി മാറി ഒരു കാർ, ‘ടെസ്‌ല ബോട്ട് മോഡ്’ എന്ന് ജനം!

കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ കനത്ത മഴയായിരുന്നു. ഇത് നഗരത്തിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുകയും ഗതാഗതം പൂർണ്ണമായും സ്‍തംഭിക്കുകയും ചെയ്തു. കനത്ത മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. ഇതുമൂലം ഹൈവേകളും വിമാന സർവീസുകളും തടസപ്പെട്ടു. നഗരത്തിലുടനീളം വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് കണ്ടു. പക്ഷേ, ദുബായിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ തെരുവിൽ ഒരു ബോട്ട് പോലെ സഞ്ചരിക്കുന്ന ടെസ്‌ല മോഡൽ വൈ കാറിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകളിലൂടെ മോഡൽ വൈ ഓടിക്കുന്നത് കണ്ട പലരും അതിനെ ടെസ്‌ല ബോട്ട് മോഡ് എന്ന് വിശേഷിപ്പിച്ചു. മോഡൽ Y-യുടെ വെള്ളത്തിൻ്റെ ആഴം കമ്പനി പരസ്യപ്പെടുത്തയിട്ടില്ല. മാത്രമല്ല ഇവികളിൽ അത്തരമൊരു സവിശേഷത ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുമില്ല. എങ്കിലും, വെള്ളം കയറിയ റോഡുകളിലൂടെ ടെസ്‌ല കടന്നുപോകുന്നത് ഇതാദ്യമായിരിക്കില്ല.

തദ്ദേശീയമായി നിർമ്മിച്ച ടെസ്‌ല മോഡൽ 3, ചൈനയിലെ മോഡൽ Y എന്നിവ ആഴത്തിലുള്ള വെള്ളത്തെ പ്രതിരോധിക്കാൻ പരീക്ഷിച്ചു. ടെസ്‌ല ഇവി ഇലക്ട്രിക് മോട്ടോറിലാണ് പ്രവർത്തിക്കുന്നത്. ഇത് ടെസ്‌ല കാറുകളെ വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ കടന്നുപോകാൻ കൂടുതൽ പ്രാപ്തമാക്കുന്നു. ഇതുകൂടാതെ, മിക്ക ഇലക്ട്രോണിക്സ് ഭാഗങ്ങളും ജല പ്രതിരോധശേഷിയുള്ളവയാണ്. എന്നിരുന്നാലും, വെള്ളം കയറിയ റോഡുകളിൽ വാഹനമോടിക്കുമ്പോൾ ഉപയോക്താക്കൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

24 മണിക്കൂറിനുള്ളിൽ ദുബായിൽ കനത്ത മഴ പെയ്‍തു. തിങ്കളാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ചൊവ്വാഴ്ചയോടെ ശക്തമായി. 142 മില്ലീമീറ്ററിലധികം മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിൽ പ്രതിവർഷം ഏകദേശം 94.7 മില്ലിമീറ്റർ മഴ ലഭിക്കുന്നു. അറേബ്യൻ പെനിൻസുലയിലൂടെ ഒമാൻ ഉൾക്കടലിലേക്ക് നീങ്ങിയ കൊടുങ്കാറ്റാണ് ദുബായിലും ഒമാനിലും കനത്ത മഴയ്ക്ക് കാരണം.

അതേസമയം ദുബൈയിൽ മഴ തുടരുന്നതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുളള വിമാനങ്ങൾ ഇന്നും റദ്ദാക്കി. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം

ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ

വായനയ്ക്കും ഗ്രേസ് മാര്‍ക്ക്; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന

മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; കർശന നടപടി ഉണ്ടാകും, മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെൻ്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെ അധ്യായനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും

ദൃശ്യമാധ്യമ അവാര്‍ഡ്; ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള വാര്‍ഡിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളില്‍ രണ്ടു മിനിറ്റില്‍ കുറയാതെ

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.

വയനാട് ചുരം ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക – ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റി

വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ചുരം ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരജാഥ വിജയിപ്പിക്കാൻ വയനാട്ടിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *