കെല്ലൂർ: മഹല്ലിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെയും മഹല്ല് നിവാസികൾക്ക് വിശരഹിത പച്ചക്കറി നൽകുന്നതിൻ്റെയും ഭാഗമായി കാരാട്ട് കുന്ന് മഹല്ല് പരിസരത്ത് പച്ചകൃഷി ആരംഭിച്ചു . യുവകർഷകരായ ബഷീർ.ഇ , അബ്ദുറഹ്മാൻ.കെ , മുസ്തഫ.വി, നൗഷാദ്.ഇ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. ജൈവകൃഷിയിൽ താല്പര്യമുള്ളവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഇവർ നൽകിവരുന്നു. സംരംഭത്തിന് നേതൃത്വം നൽകുന്നവരെ മഹല്ല് കമ്മിറ്റി അഭിനന്ദിച്ചു.

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി
മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു







