റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഓഫീസ് സേവനം മെയ് ഒന്‍പതിന് ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഓഫീസ് സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാല്‍ കളക്ടറേറ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് -വില്ലേജ് ഓഫീസുകള്‍, മറ്റ് റവന്യൂ ഓഫീസുകളില്‍ അന്നേ ദിവസം എത്തുന്ന പൊതുജനങ്ങള്‍ക്ക് ഫയല്‍ സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ ഇ-ഓഫീസ് സൗകര്യം ഉണ്ടാവില്ല. റവന്യൂ ഓഫീസുകളിലെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ഇ-ഓഫീസ് പോര്‍ട്ടല്‍ മുഖേനയാണ്.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







