അവധികാലത്തും ഓരോ ദിവസം നടക്കുന്ന കാര്യങ്ങൾ ചൂടോടെ എത്തിക്കാൻ ഉള്ള ശ്രമത്തിലാണ്
സെന്റ് ആന്റണിസ് കോട്ടത്തറ യിലെ
എൽകെജി മുതൽ ഏഴാം തരം വരെ ഉള്ള കുട്ടികൾ. ഇംഗ്ലീഷിൽ ആണ് വാർത്തകളുടെ അവതരണം നടക്കുന്നത്. 30 ദിവസം പൂർത്തീകരിച്ച വായനാ അവതരണത്തിന് മികച്ച പിന്തുണയാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.ഫെയ്സ്ബുക്കിലൂടെയും പൊതുജനങ്ങളിലേക്ക് വാർത്ത എത്തിക്കാൻ ശ്രമിക്കുന്നു. വിനോദവും വിജ്ഞാനവും നിറഞ്ഞ അവധിക്കാലമാണ് ഇതിലൂടെ സ്കൂൾ ലക്ഷ്യം വയ്ക്കുന്നത്. എച്എം ജിജി, റോണി , പിടിഎ പ്രസിഡന്റ് ജിംസൺ എന്നിവരാണ് നേതൃത്വം നൽകുന്നത്.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







